ആല്‍വാരോ മൊറാട്ട അത്‌ലറ്റിക്കോ മാഡ്രിഡില്‍ ചേര്‍ന്നു. വായ്പാടിസ്ഥാനത്തിലാണ് കൂടുമാറ്റം. 

മാഡ്രിഡ്: ചെല്‍സി താരം ആല്‍വാരോ മൊറാട്ട അത്‌ലറ്റിക്കോ മാഡ്രിഡില്‍ ചേര്‍ന്നു. വായ്പാടിസ്ഥാനത്തിലാണ് കൂടുമാറ്റം. സ്‌പാനിഷ് ക്ലബ്ബുമായി 18 മാസത്തെ കരാറിലാണ് ഒപ്പിട്ടത്. 

ചെല്‍സിയില്‍ കഴിഞ്ഞ 40 മത്സരങ്ങളില്‍ എട്ട് ഗോള്‍ മാത്രമേ മൊറാട്ട നേടിയിരുന്നുള്ളൂ. നേരത്തേ അത്‌ലറ്റിക്കോ യൂത്ത് ടീമിന്‍റെ ഭാഗമായിരുന്നു മൊറാട്ട. റയല്‍ മാഡ്രി‍ഡ്, യുവന്‍റസ് ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്.