യൂറോപ്യന്‍ കപ്പ് ചാംപ്യന്‍സ് ലീഗ് ആയ ശേഷം ഇത്രയും കിരീടങ്ങള്‍ നേടിയ മറ്റൊരു താരമില്ല.  

കീവ്: റയല്‍ മാഡ്രിഡ് സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ചരിത്രനേട്ടം. ചാംപ്യന്‍സ് ലീഗില്‍ അഞ്ച് കിരീടങ്ങളെന്ന് റെക്കോഡാണ് ക്രിസ്റ്റിയാനോയെ തേടിയെത്തിയത്. യൂറോപ്യന്‍ കപ്പ് ചാംപ്യന്‍സ് ലീഗ് ആയ ശേഷം ഇത്രയും കിരീടങ്ങള്‍ നേടിയ മറ്റൊരു താരമില്ല.

റൊണാള്‍ഡോയുടെ അഞ്ച് കിരീടങ്ങളില്‍ നാലും അവസാന അഞ്ചു വര്‍ഷങ്ങള്‍ക്കിടയിലാണ് വന്നത്. 2007ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പമായിരുന്നു ആദ്യ കിരീടം. തോല്‍പ്പിച്ചത് ചെല്‍സിയെ. തുടര്‍ന്ന് റയല്‍ മാഡ്രിഡിലെത്തിയ പോര്‍ച്ചുഗീസ് താരം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നാല് തവണ ചാംപ്യന്‍സ് ലീഗ് നേടി. ഇതോടെ നാല് വീതം കിരീടങ്ങള്‍ സ്വന്തമാക്കിയ സീഡോര്‍ഫിനെയും ഇനിയേസ്റ്റയെയുമാണ് റൊണാള്‍ഡോ പിന്നിലാക്കുകയായിരുന്നു. 

നിലവില്‍ ചാംപ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരവും റോണോയാണ്. 120 ഗോളുകളാണ് താരത്തിന്റെ പേരിലുള്ളത്.