Asianet News MalayalamAsianet News Malayalam

മഞ്ഞപ്പടയ്‌ക്കെതിരെ കൂടുതല്‍ താരങ്ങള്‍; വിനീതിന് പിന്തുണയുമായി സഹതാരം

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകക്കൂട്ടമായ മഞ്ഞപ്പടയ്‌ക്കെതിരെ കൂടുതല്‍ താരങ്ങള്‍. മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം മുഹമ്മദ് റാഫിയാണ് മഞ്ഞപ്പടയ്‌ക്കെതിരെ തിരിഞ്ഞത്. നേരത്തെ, സി.കെ. വിനീത് ആരാധകര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

more footballers against kerala blasters fan group manjhappada
Author
Chennai, First Published Feb 19, 2019, 7:33 PM IST

ചെന്നൈ: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകക്കൂട്ടമായ മഞ്ഞപ്പടയ്‌ക്കെതിരെ കൂടുതല്‍ താരങ്ങള്‍. മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം മുഹമ്മദ് റാഫിയാണ് മഞ്ഞപ്പടയ്‌ക്കെതിരെ തിരിഞ്ഞത്. നേരത്തെ, സി.കെ. വിനീത് ആരാധകര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് റാഫിയും രംഗത്തെത്തിയത്. ഇരുവരും കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് ചെന്നൈയില്‍ എഫ്‌സിയിലേക്കാണ് പോയത്. 

ബ്ലാസ്റ്റേഴ്സില്‍ കളിച്ചിരുന്ന കാലത്ത് തനിക്കും ഇത്തരത്തില്‍ വളരെ മോശം അനുഭവമുണ്ടായെന്ന് റാഫി വ്യക്തമാക്കി. താരം തുടര്‍ന്നു... വിനീതിന് ഇപ്പോള്‍ സംഭവിക്കുന്നത് ഭാവിയില്‍ അനസ് എടത്തൊടികയ്ക്കും സഹല്‍ അബ്ദുള്‍ സമദിനുമാകും നേരിടേണ്ടി വരിക. പല ഓഫറുകളും നിരസിച്ചിട്ടാണ് ബ്ലാസ്റ്റേഴ്‌സിലെത്തിയത്. അതും സ്വന്തം നാടിന് കളിക്കാം എന്നോര്‍ത്തിട്ട്. എന്നിട്ടാണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നത്. ടീമില്‍ നിന്ന് പോയ ശേഷം ഇത്തരം സൈബര്‍ ആക്രമണങ്ങളുണ്ടായിട്ടില്ല. 

കളിച്ചാലും പുറത്തിരുന്നാലുമൊക്കെ തെറിവിളിക്കുകയാണ് മഞ്ഞപ്പടക്കാര്‍. തെറി വിളിക്കുന്നവര്‍ യഥാര്‍ത്ഥ ആരാധകരല്ല. ശരിയായ ആരാധകര്‍ ടീമിനൊപ്പമുണ്ടാകും. മോശം പ്രചാരണമുണ്ടായ ശേഷം ഫൈനലില്‍ ഗോളടിച്ചപ്പോള്‍ ചീത്ത വിളിച്ചവരൊക്കെ ക്ഷമ പറഞ്ഞിരുന്നുവെന്നും റാഫി പറഞ്ഞു.

Follow Us:
Download App:
  • android
  • ios