ശ്രീലങ്കന്‍ ക്രിക്കറ്റിലെ അഴിമതിയെക്കുറിച്ചുള്ള വിശദമായ പഠനത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റിനെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഐസിസി അഴിമതി വിരുദ്ധ കമ്മിറ്റി ഉദ്യോഗസ്ഥന് അലക്സ് മാര്‍ഷല്‍.
ദില്ലി: ശ്രീലങ്കന്‍ ക്രിക്കറ്റിലെ അഴിമതിയെക്കുറിച്ചുള്ള വിശദമായ പഠനത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റിനെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഐസിസി അഴിമതി വിരുദ്ധ കമ്മിറ്റി ഉദ്യോഗസ്ഥന് അലക്സ് മാര്‍ഷല്‍. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും അഴിമതിക്കാരായ വാതുവയ്പുകാര്‍ ഇന്ത്യക്കാരാണെന്നാണ് അലക്സ് മാര്‍ഷല്‍ വെളിപ്പെടുത്തിയത്.
മുന്‍ ശ്രീലങ്കന്‍ നായകനും സെലക്ഷന് കമ്മിറ്റി ചെയര്‍മാനുമായ സനത് ജയസൂര്യ അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചുവെന്ന് കമ്മിറ്റി കണ്ടെത്തിയിരുന്നു. ഇതില്‍ ജയസൂര്യ കുറ്റക്കാരനാണെന്നും കമ്മിറ്റി വിശദമാക്കിയിരുന്നു. 2017 ജൂലൈയിൽ നടന്ന ശ്രീലങ്ക-സിംബാബ്വേ ഏകദിന പരമ്പരയുമായി ബന്ധപ്പെട്ടാണ് സെലക്ഷന് കമ്മിറ്റി ചെയര്‍മാനായിരുന്ന ജയസൂര്യക്കെതിരേ ആരോപണമുയർന്നതെന്നാണ് റിപ്പോർട്ട്. ജയസൂര്യ അന്വേഷണത്തെ തടസപ്പെടുത്താനും തെളിവുകൾ നശിപ്പിക്കാനും ശ്രമിക്കുകയാണെന്നും ഐസിസി കുറ്റപ്പെടുത്തി. സംഭവത്തിൽ 14 ദിവസത്തിനുള്ളില്‍ മറുപടി നല്കാന് ജയസൂര്യക്ക് ഐസിസി അന്ത്യശാസനം നൽകി.
ഇതിന് പിന്നാലെയാണ് ഒത്തുകളിയിൽ പങ്കുണ്ടെന്നും ചെയ്ത തെറ്റിനു മാപ്പ് ചോദിക്കുന്നുവെന്നും മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഡാനിഷ് കനേറിയ കുറ്റസമ്മതം നടത്തിയതിന് പിന്നാലെയാണ് ഇന്ത്യയിലെ വാതുവയ്പുകാരെക്കുറിച്ച് അലക്സ് മാര്‍ഷല്‍ വെളിപ്പെടുത്തിയത്. വളരെ സജീവമായ ഇരുപതോളം വാതുവയ്പുകാര്‍ നിലവില്‍ ഐസിസിയുടെ നിരീക്ഷണത്തിലാണെന്നും അലക്സ് വ്യക്തമാക്കി. പുരുഷന്മാര് മാത്രമല്ല സ്ത്രീകളും വാതുവയ്പില്‍ സജീവമാണെന്ന് അലക്സ് വിശദമാക്കി.
