ലോകകപ്പിന്‍റെ ഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിടുകയാണ് ഇന്ത്യ. ലോകകപ്പില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍ എത്തുന്നത്. എന്നാല്‍ അതിഥേയരായ ഇംഗ്ലണ്ട് ശക്തരാണ്. ഈ സമയത്താണ് ഇന്ത്യയ്ക്ക് വിലയേറിയ ഒരു ഉപദേശം ലഭിക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി ലോകകപ്പ് നേടിയ ക്യാപ്റ്റന്‍റെ ഉപദേശം.
എംഎസ് ധോണിയാണ് മിതാലി രാജിനും സംഘത്തിനും ഉപദേശം നല്‍കുന്നത്. ചെന്നൈയില്‍ തമിഴ്നാട് പ്രിമീയര്‍ ലീഗ് ഉദ്ഘാടനത്തിന് എത്തിയ ധോണി സ്റ്റാര്‍ സ്പോര്‍ട്സ് ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇന്ത്യന്‍ സംഘത്തിന് വിജയമന്ത്രം പറഞ്ഞ് നല്‍കിയത്.
ഫലത്തെക്കുറിച്ച് ആലോചിക്കാതെ കളിക്കാന്‍ ഇന്ത്യന്‍ സംഘത്തോട് പറയുന്ന ധോണി. അവരുടെ ഇതുവരെയുള്ള പ്രകടനത്തെ വാഴ്ത്തുന്നു.
