ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍നായകന്‍ എം എസ് ധോണിയുടെ മകള്‍ സിവയെ ഇപ്പോള്‍ ഏവര്‍ക്കും മലയാളികള്‍ക്ക് ഏറെ പരിചിതമാണ്. സിവയുടെ കുസൃതികള്‍ നിറഞ്ഞ വീഡിയോ ഇടയ്ക്കിടെ ധോണി ട്വിറ്ററിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സിവയുടെ രസകരമായ മറ്റൊരു വീഡിയോ കൂടി എത്തിയിരിക്കുകയാണ്. സിവയുടെ ആദ്യ സ്‌കൂള്‍ വാര്‍ഷികത്തിന് ധോണിയെത്തിയതാണ് ഇപ്പോള്‍ വൈറലാകുന്നത്.
കുഞ്ഞ് സിവയെ മടിയിലിരുത്തി കൂട്ടുകാരോട് കുശലം പറയുന്ന ധോണിയാണ് വീഡിയോയില്‍. കൂട്ടുകാരെ ഓരോരുത്തരാി സിവ പരിചയപ്പെടുത്തുന്നതും അവരുമായി കൂട്ടുക്കൂടുന്നതും വീഡിയോയില്‍ കാണാം. പിങ്കും വെള്ളനിറത്തിലുള്ള മനോഹരമായ വസ്ത്രമണിഞ്ഞ് കിരീടം ചൂടിയാണ് സിവ ആദ്യ സ്‌ക്ൂള്‍ വാര്‍ഷിക ആഘോഷ പരിപാടിയില്‍ കൊച്ചുരാജകുമാരിയായി എത്തിയത്.
സയിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിന്നാണ് ധോണി കുടുംബത്തോടൊപ്പം സിവയുടെ സ്‌കൂള്‍ വാര്‍ഷികത്തിന് എത്തിയത്. ദക്ഷിണാഫ്രിക്കയിലുള്ള ഇന്ത്യന്‍ ടീമിനൊപ്പം അടുത്ത മാസം ആദ്യം ഏകദിന മത്സരങ്ങള്‍ക്കായി പോകും.
