റാഞ്ചി: ഇന്ത്യന്‍ ഏകദിന ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ ഐപിഎല്ലില്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സ് സ്ഥാനവും നഷ്ടമായ എംഎസ് ധോണിക്ക് പുതിയ ജോലി കിട്ടി. ഗള്‍ഫ് ഓയില്‍ ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായാണ് ധോണിയുടെ നിയമനം. എന്നാല്‍ ഒരു ദിവസത്തേക്ക് മാത്രമായിട്ടായിരുന്നു ധോണിയുടെ നിയമനമെന്ന് മാത്രം. 2011 മുതല്‍ ഗള്‍ഫ് ഓയില്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡറാണ് ധോണി.

Scroll to load tweet…

കമ്പനി സിഇഒയുടെ പ്രവര്‍ത്തന രീതികള്‍ എന്തൊക്കെയാണ് എന്ന് അടുത്തറിയുന്നതിനുവേണ്ടിയാണ് ഇത്തരത്തില്‍ ഒറ്റ ദിവസത്തേക്ക് ധോണിയെ സിഇഒ ആക്കിയതെന്ന് ധോണിയുടെ പരസ്യക്കരാറുകള്‍ കൈകാര്യം ചെയ്യുന്ന അരുണ്‍ പാണ്ഡെ പറഞ്ഞു. ഒരു ദിവസത്തേക്കായിരുന്നെങ്കിലും സിഇഒ എന്ന നിലയില്‍ ഏതാനും യോഗങ്ങളില്‍ പങ്കെടക്കുകയും തീരുമാനങ്ങളെടുക്കുകയും ചെയ്തു.

Scroll to load tweet…

സിഇഒയുടെ വേഷത്തില്‍ ഓഫീസിലെത്തിയ ധോണിയെക്കണ്ട് ജീവനക്കാര്‍ ആദ്യം അമ്പരന്നുവെങ്കിലും പിന്നീട് അവര്‍ പുതിയ സിഇഒയുടെ തീരുമാനങ്ങളെ കൈയടിച്ച് വരവേറ്റു.