മത്സരത്തില്‍ ഇന്ത്യയെ പിന്തുണക്കാനെത്തിയ ലങ്കാഷെയര്‍ ഭാരത് ആര്‍മിയിലെ ആരാധകനാണ് ധോണി ഗ്ലൗസുകള്‍ സമ്മാനമായി നല്‍കിയത്.

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിനുശേഷം അമ്പയറില്‍ നിന്ന് ധോണി പന്ത് ചോദിച്ചുവാങ്ങിയത് വിരമിക്കല്‍ സൂചനയാണെന്ന വാര്‍ത്തകള്‍ക്കിടെ തന്റെ ആരാധകന് അപ്രതീക്ഷിത സമ്മാനം നല്‍കി ഞെട്ടിച്ചിരിക്കുകയാണ് മുന്‍ നായകന്‍. മൂന്നാം ഏകദിനത്തിനുശേഷം ഹോട്ടലിലേക്ക് പോകാനായി ടീം ബസിലേക്ക് കയറുമ്പോഴാണ് ധോണി തന്റെ കീപ്പിംഗ് ഗ്ലൗസ് ആരാധകന് സമ്മാനമായി നല്‍കിയത്.

Scroll to load tweet…
Scroll to load tweet…

മത്സരത്തില്‍ ഇന്ത്യയെ പിന്തുണക്കാനെത്തിയ ലങ്കാഷെയര്‍ ഭാരത് ആര്‍മിയിലെ ആരാധകനാണ് ധോണി ഗ്ലൗസുകള്‍ സമ്മാനമായി നല്‍കിയത്. ലോര്‍ഡ്സില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ 37 റണ്‍സ് മാത്രമെടുത്ത ധോണിക്ക് മൂന്നാം ഏകദിനത്തിലും തിളങ്ങാനായിരുന്നില്ല. രണ്ടാം ഏകദിനത്തിലെ മെല്ലെപ്പോക്കിനെതിരെ ആരാധകര്‍ ഗ്യാലറിയിലിരുന്ന് കൂവുകയും ചെയ്തിരുന്നു.

മൂന്നാം ഏകദിനത്തില്‍ സ്കോറിംഗ് ഉയര്‍ത്തേണ്ടഘട്ടത്തില്‍ ധോണി പുറത്തായത് മികച്ച ടോട്ടലുയര്‍ത്താമെന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി ആയിരുന്നു. ഇതിനുശേഷം ഇംഗ്ലണ്ട് ഇന്നിംഗ്സ് പൂര്‍ത്തിയായി ഗ്രൗണ്ട് വിടുമ്പോഴാണ് ധോണി അമ്പയറുടെ കൈയില്‍ നിന്ന് മത്സരത്തിലെ പന്ത് ചോദിച്ചു വാങ്ങിയത്.