കാര്യവട്ടത്ത് വിന്‍ഡീസിനെതിരെ എംഎസ് ധോണി ചരിത്ര നേട്ടത്തിലെത്തുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍. ഏകദിനത്തില്‍ ഇന്ത്യക്കായി 10,000 റണ്‍സ് നേടുന്ന താരമാകാന്‍ ധോണിക്ക് ഒരു റണ്‍ കൂടി മതി. കാര്യവട്ടം സ്റ്റേഡിയത്തില്‍...

തിരുവനന്തപുരം: ഇന്ത്യ- വിന്‍ഡീസ് അഞ്ചാം ഏകദിനത്തില്‍ ആരാധകരുടെ കണ്ണുകള്‍ മുന്‍ നായകന്‍ എംഎസ് ധോണിയില്‍. ഏകദിനത്തില്‍ ഇന്ത്യന്‍ ടീമിനായി പതിനായിരം ക്ലബിലെത്താന്‍ ധോണിക്ക് ഒരു റണ്‍സ് കൂടി മതി. കാര്യവട്ടത്ത് ഈ നേട്ടം ധോണി പൂര്‍ത്തിയാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

Add Asianetnews as a Preferred SourcegooglePreferred

ഏകദിനത്തില്‍ 331 മത്സരങ്ങളില്‍ ധോണി 10173 റണ്‍സ് നേടിയിട്ടുണ്ടെങ്കിലും ഇതിലെ 174 റണ്‍സ് 2007ല്‍ ഏഷ്യ ഇലവന് വേണ്ടി നേടിയതാണ്. ഇന്ത്യന്‍ ജഴ്സിയില്‍ 9999 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. 10 സെഞ്ചുറിയും 67 അര്‍ദ്ധ സെഞ്ചുറിയും ധോണിയുടെ പേരിലുണ്ട്. 50.11 ആണ് ധോണിയുടെ ബാറ്റിംഗ് ശരാശരി.