ജമൈക്ക: വിക്കറ്റിന് പിന്നില്‍ ധോണിയുടെ മിന്നല്‍ സ്റ്റമ്പിംഗുകള്‍ ആരാധകര്‍ ഒരുപാട് കണ്ടതാണ്. ബാറ്റ്സ്‌മാന്‍ കണ്ണടച്ചു തുറക്കും മുമ്പ് വിക്കറ്റ് തെറിപ്പിക്കുന്ന ധോണി, മിന്നല്‍ സ്റ്റമ്പിംഗിന്റെ പാഠപുസ്തകമാണ്. എന്നാല്‍ മിന്നല്‍ സ്റ്റമ്പിംഗ് മാത്രമല്ല എതിരാളിയുടെ തന്ത്രം പൊളിച്ച് എങ്ങനെ സ്റ്റമ്പിംഗ് ഒഴിവാക്കാമെന്നുകൂടി ധോണി കഴിഞ്ഞ ദിവസം വിന്‍ഡീസിനെ പഠിപ്പിച്ചു.

ലെഗ് സ്പിന്നര്‍ ദേവേന്ദ്ര ബിഷുവിന്റെ പന്തില്‍ മുന്നോട്ടുകയറി അടിക്കാന്‍ ശ്രമിച്ച ധോണിയെ കബളിപ്പിച്ച് ബിഷു പന്ത് ഓഫ് സ്റ്റമ്പിന് പുറത്ത് പന്തെറിഞ്ഞു. എന്നാല്‍ എന്തായാലും കയറിയതല്ലെ എന്നാല്‍ പിന്നെ വീശി നോക്കാമെന്ന് ചിന്തിക്കാതെ ധോണി മുന്നോട്ടുകയറിയ അതേ സ്പീഡില്‍ ക്രീസിലേക്ക് തിരിച്ചുകയറി.

ഓഫ് സ്റ്റമ്പിന് വളരെ പുറത്തെറിഞ്ഞ പന്തില്‍ ഷോട്ടിന് ശ്രമിക്കുന്നത് ആത്മഹത്യാപരമാണെന്ന് തിരിച്ചറിഞ്ഞായിരുന്നു ധോണിയുടെ നീക്കം. ഇതോടെ ബിഷുവിന്റെ തന്ത്രം പൊളിഞ്ഞു. സ്കോറിംഗ് നിരക്ക് ഉയര്‍ത്താന്‍ തുടങ്ങിയപ്പോഴായിരുന്നു ധോണിയുടെ നിര്‍ണായക പിന്‍മാറ്റം. ഈ സമയം ധോണിയുടെ വിക്കറ്റ് നഷ്ടമായിരുന്നെങ്കില്‍ ഇന്ത്യന്‍ സ്കോറിംഗിനെ അത് ബാധിക്കുമായിരുന്നു.

Scroll to load tweet…