ധോണി ലോകകപ്പ് കളിക്കണമെന്ന് ആവശ്യപ്പെടുകയാണ് ന്യൂസീലന്‍ഡ് ഇതിഹാസം സ്റ്റീഫന്‍ ഫ്ലെമിംഗ്. ധോണിയുടെ പ്രതിഭ അളക്കാനാകില്ല, അതിനാല്‍ ധോണിയെ ടീമിലുള്‍പ്പെടുത്താന്‍ ധാരാളം അവസരങ്ങളുണ്ടെന്നും...

ഷാര്‍ജ: അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയുണ്ടാകുമോ എന്ന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മോശം ഫോമും ടി20 ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടതുമാണ് ധോണിയുടെ ലോകകപ്പ് പങ്കാളിത്തം സംശയത്തിലാക്കുന്നത്. എന്നാല്‍ ധോണി ലോകകപ്പ് കളിക്കണമെന്ന് ആവശ്യപ്പെടുകയാണ് ന്യൂസീലന്‍ഡ് ഇതിഹാസം സ്റ്റീഫന്‍ ഫ്ലെമിംഗ്.

ധോണിയുടെ പ്രതിഭ അളക്കാനാകില്ല, അതിനാല്‍ ധോണിയെ ടീമിലുള്‍പ്പെടുത്താന്‍ ധാരാളം അവസരങ്ങളുണ്ട്. കഴിഞ്ഞ ഐപിഎല്ലില്‍ ധോണിയുടെ മികച്ച ബാറ്റിംഗ് കണ്ടതാണ്. ഏകദിനത്തിലും ഇതേ ആത്മവിശ്വാസത്തോടെ ധോണിക്ക് കളിക്കേണ്ടതുണ്ട്. ധോണിക്ക് വലിയ മത്സരപരിചയമുണ്ട്. സാഹചര്യങ്ങള്‍ക്കനുസരിച്ച് കളിക്കാന്‍ കഴിയും. ഭയമില്ലാതെ ആത്മവിശ്വാസത്തോടെ ധോണിക്ക് കളിക്കാനാകുമെന്നും ഫ്ലെമിംഗ് പ്രതീക്ഷ പ്രകടിപ്പിച്ചു.

ടി10 ക്രിക്കറ്റ് ലീഗില്‍ ബംഗാള്‍ ടൈഗേഴ്സിനെ പരിശീലിപ്പിക്കുകയാണ് മുന്‍ ന്യൂസീലന്‍ഡ് നായകന്‍ കൂടിയായ ഫ്ലെമിംഗ്. ഐപിഎല്ലില്‍ ധോണി നായകനായ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ പരിശീലകനാണ് ഫ്ലെമിംഗ്.