ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റ ഏകദിന-ടി20 നായക സ്ഥാനമൊഴിഞ്ഞ എംഎസ് ധോണിയെ പ്രകീര്‍ത്തിച്ച് ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്‍ലി. തന്റെ നായകന്‍ എന്നും ധോണി തന്നെയെന്ന് കൊഹ്‌ലി പറഞ്ഞു. ട്വിറ്ററിലൂടെയാണ് മുന്‍ നായകന് കൊഹ്‌ലി ആശംസകള്‍ നേര്‍ന്നത്. യുവതാരങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള നായകനായിരുന്നു ധോണി എന്ന് അഭിപ്രായപ്പെട്ട കൊഹ്‌ലി, തനിക്ക് ലഭിച്ച പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു.
ബുധനാഴ്ചയാണ് ധോണി അപ്രതീക്ഷിതമായി ഏകദിന, ടി20 നായകസ്ഥാനം ഒഴിഞ്ഞത്. ബിസിസിഐ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ധോണിയുടെ പിന്‍ഗാമിയായി കൊഹ്‌ലി ഇന്ന് പ്രഖ്യാപിക്കും.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ കളിക്കാന്‍ ധോണിക്ക് സെലക്ടര്‍മാര്‍ അവസരം നല്‍കുകയാണെങ്കില്‍ ആദ്യമായി ധോണിയെ നയിക്കാന്‍ കൊഹ്‌ലിക്ക് അവസരമൊരുങ്ങും.
