Asianet News MalayalamAsianet News Malayalam

അതുകൊണ്ടാണ് കരുണ്‍ നായരെ ടെസ്റ്റ് ടീമില്‍ നിന്നൊഴിവാക്കിയതെന്ന് എംഎസ്‌കെ പ്രസാദ്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് ടീമില്‍ നിന്ന് കരുണ്‍ നായരെ തഴഞ്ഞതില്‍ വിശദീകരണവുമായി മുഖ്യ സെലക്ടര്‍ എം എസ് കെ പ്രസാദ്. കരുണിനെ ഒഴിവാക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് താരവുമായി സംസാരിച്ചുവെന്ന് ഇന്ത്യന്‍ എക്സ്‌‌പ്രസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രസാദ് വെളിപ്പെടുത്തി. രഞ്ജി ട്രോഫിയിലും ഇന്ത്യ എ ടീമിലും മികച്ച പ്രകടനം നടത്തി ദേശീയ ടീമിലേക്ക് കരുണിന് തിരിച്ച് വരാന്‍ കഴിയും. ടെസ്റ്റ് ടീം തെരഞ്ഞെടുപ്പില്‍ തുടര്‍ന്നും കരുണിനെ പരിഗണിക്കും. ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന മത്സരത്തില്‍ ഒഴിവാക്കിയതിന് പിന്നാലെ കരുണുമായി സെലക്ട‍ ദേബാംഗ് ഗാന്ധി സംസാരിച്ചിരുന്നുവെന്നും പ്രസാദ് പറഞ്ഞു.

 

MSK Prasad explains why Karun Nair has been dropped from test squad
Author
Mumbai, First Published Oct 2, 2018, 12:51 PM IST

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് ടീമില്‍ നിന്ന് കരുണ്‍ നായരെ തഴഞ്ഞതില്‍ വിശദീകരണവുമായി മുഖ്യ സെലക്ടര്‍ എം എസ് കെ പ്രസാദ്. കരുണിനെ ഒഴിവാക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് താരവുമായി സംസാരിച്ചുവെന്ന് ഇന്ത്യന്‍ എക്സ്‌‌പ്രസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രസാദ് വെളിപ്പെടുത്തി. രഞ്ജി ട്രോഫിയിലും ഇന്ത്യ എ ടീമിലും മികച്ച പ്രകടനം നടത്തി ദേശീയ ടീമിലേക്ക് കരുണിന് തിരിച്ച് വരാന്‍ കഴിയും. ടെസ്റ്റ് ടീം തെരഞ്ഞെടുപ്പില്‍ തുടര്‍ന്നും കരുണിനെ പരിഗണിക്കും. ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന മത്സരത്തില്‍ ഒഴിവാക്കിയതിന് പിന്നാലെ കരുണുമായി സെലക്ട‍ ദേബാംഗ് ഗാന്ധി സംസാരിച്ചിരുന്നുവെന്നും പ്രസാദ് പറഞ്ഞു.

MSK Prasad explains why Karun Nair has been dropped from test squadവെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് ടീം പ്രഖ്യാപനത്തിനുശേഷം കരുണുമായി താനും വ്യക്തിപരമായി സംസാരിച്ചുവെന്നും പ്രസാദ് പറഞ്ഞു. കരുണിനെ ഒഴിവാക്കാനുളള കാരണത്തെക്കുറിച്ച് അദ്ദേഹത്തോട് വിശദീകരിക്കുകയും ചെയ്തു. അന്തിമ ഇലവനില്‍ അവസരത്തിനായി കാത്തുനിര്‍ത്തി ടീമില്‍ നിലനിര്‍ത്താനാവില്ലെന്ന് കരുണിനോട് പറഞ്ഞിരുന്നു. അതു രണ്ട് ടെസ്റ്റ് മാത്രമുള്ള ഒരു പരമ്പരയില്‍. അതിനേക്കാള്‍ ഉചിതം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുകയാണെന്നും പ്രസാദ് പറഞ്ഞു. അതേസമയം,ടീമില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് തന്നോട് ആരും സംസാരിച്ചിരുന്നില്ലെന്ന് കരുണ്‍ നായര്‍ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ശീഖര്‍ ധവാനെ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനവും കടുപ്പമേറിയതായിരുന്നുവെന്നും വിദേശപരമ്പരകള്‍ കൂടി കണക്കിലെടുത്താണ് ടീമിനെ തെരഞ്ഞെടുത്തതെന്നും പ്രസാദ് വ്യക്തമാക്കി. റിഷഭ് പന്തിനെ ബാറ്റ്സ്മാനെന്ന നിലയില്‍ ഉപയോഗിക്കാമെങ്കിലും അദ്ദേഹത്തിന്റെ വിക്കറ്റ് കീപ്പിംഗ് ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും എന്‍സിഎയില്‍ ഇതിനായി പ്രത്യേക പരിശീലനം നല്‍കാന്‍ ബിസിസിഐയോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും പ്രസാദ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios