ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എയ്ക്ക് വേണ്ടി പേസര്‍ മുഹമ്മദ് സിറാജിന്റെ മാസ്മരിക പ്രകടനം. ഓസ്‌ട്രേലിയന്‍ നിരയിലെ എട്ട് വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചതുര്‍ദിന മത്സരത്തില്‍ 19.3 ഓവറില്‍ 59 റണ്‍സ് വിട്ടുകൊടുതത്തായിരുന്നു സിറാജിന്റെ പ്രകടനം. കുല്‍ദീപ് യാദവിന് രണ്ട് വിക്കറ്റുണ്ട്.

ബംഗളൂരു: ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എയ്ക്ക് വേണ്ടി പേസര്‍ മുഹമ്മദ് സിറാജിന്റെ മാസ്മരിക പ്രകടനം. ഓസ്‌ട്രേലിയന്‍ നിരയിലെ എട്ട് വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചതുര്‍ദിന മത്സരത്തില്‍ 19.3 ഓവറില്‍ 59 റണ്‍സ് വിട്ടുകൊടുതത്തായിരുന്നു സിറാജിന്റെ പ്രകടനം. കുല്‍ദീപ് യാദവിന് രണ്ട് വിക്കറ്റുണ്ട്.

സിറാജിന്റെ ബൗളിങ്ങില്‍ പതറിയെങ്കിലും ഓസീസ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തി. ഉസ്മാന്‍ ഖ്വാജയുടെ സെഞ്ചുറി (127) മികവില്‍ ഓസീസ് 243 റണ്‍സെടുത്തു. മര്‍നസ് ലബുഷാഗ്നെ(60), കര്‍ട്ടിസ് പാറ്റേഴ്‌സണ്‍ (31) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 41 റണ്‍സെടുത്തിട്ടുണ്ട്. രവികുമാര്‍ സമര്‍ത്ഥ് (10), മായങ്ക് അഗര്‍വാള്‍ (31) എന്നിവരാണ് ക്രീസില്‍.