കാബൂള്‍: രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ ബൗളറെന്ന റെക്കോർഡ് അഫ്ഗാനിസ്ഥാന്റെ മുജീബ് സ‍ർദാന്. സിംബാംബ്‍വേയ്ക്കെതിരെ 50 റൺസിന് 5 വിക്കറ്റ് വീഴ്ത്തിയാണ് മുജീബ് ചരിത്രം കുറിച്ചത്.

നേട്ടം സ്വന്തമാക്കുമ്പോൾ 16 വയസ്സും 325 ദിവസവുമാണ് മുജീബിന്റെ പ്രായം. 18 വയസ്സും 164 ദിവസം പ്രായമുള്ളപ്പോൾ അഞ്ച് വിക്കറ്റ് വീഴ്ത്തിയ പാകിസ്ഥാൻ പേസർ വഖാർ യൂനിസിന്‍റെ റെക്കോർഡാണ് മുജീബ് സ്വന്തമാക്കിയത്.

കഴിഞ്ഞ വർഷം അയർലൻഡിനെതിരായ അരങ്ങേറ്റ മത്സരത്തിൽ മുജീബ് നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഐ പി എൽ ടീമായ കിംഗ്സ് ഇലവൻ പഞ്ചാബ് നാല് കോടി രൂപയ്ക്ക് സ്വന്തമാക്കിയ താരമാണ് മുജീബ് സർദാൻ.