മുംബൈ സിറ്റി ഐഎസ്എല്‍ പ്ലേ ഓഫ് ഉറപ്പിച്ചു. ഇന്ന് നടന്ന മത്സരത്തില്‍ എടികെയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് മുംബൈ തോല്‍പ്പിച്ചത്. മൊഡൗ സൗഗുവിന്റെ ഹാട്രിക് ഗോളാണ് മുംബൈക്ക് വിജയം സമ്മാനിച്ചത്. ആന്ദ്രേ ബികെയുടെ വകയായിരുന്നു എടികെയുടെ ഏകഗോള്‍.
കൊല്‍ക്കത്ത: മുംബൈ സിറ്റി ഐഎസ്എല്‍ പ്ലേ ഓഫ് ഉറപ്പിച്ചു. ഇന്ന് നടന്ന മത്സരത്തില്‍ എടികെയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് മുംബൈ തോല്‍പ്പിച്ചത്. മൊഡൗ സൗഗുവിന്റെ ഹാട്രിക് ഗോളാണ് മുംബൈക്ക് വിജയം സമ്മാനിച്ചത്. ആന്ദ്രേ ബികെയുടെ വകയായിരുന്നു എടികെയുടെ ഏകഗോള്‍. ജയത്തോടെ മുംബൈക്ക് 17 മത്സരങ്ങളില്‍ നിന്ന് 30 പോയിന്റായി. ബംഗളൂരു എഫ്‌സി, എഫ്‌സി ഗോവ എന്നിവര്‍ നേരത്തെ പ്ലേ ഓഫിലെത്തിയിരുന്നു. അടുത്ത മത്സരം വിജയിച്ചാല്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനും പ്ലേ ഓഫ് ഉറപ്പിക്കാം.
26-ാം മിനിറ്റിലായിരുന്നു സൗഗുവിന്റെ ആദ്യ ഗോള്‍. പ്രഞ്ജല്‍ ഭൂമിജാണ് ഗോളിന് വഴിയൊരുക്കിയത്. പതിനാറ് മിനിറ്റുകള്‍ക്ക് ശേഷം സൗഗു വീണ്ടും ഗോള്‍ നേടി. ഇതോടെ എടികെ തളര്‍ന്നു. രണ്ടാം പകുതില്‍ തിരിച്ചടിക്കാനുള്ള ശ്രമത്തിനിടെ മൂന്നാം ഗോളും വന്നു. 60ാം മിനിറ്റിലായിരുന്നു സൗഗുവിന്റെ മൂന്നാം ഗോള്‍. ഏഴ് മിനിറ്റുകള്‍ക്ക് ശേഷം എടികെ ഒരു ഗോള്‍ തിരിച്ചടിച്ചു. ആേ്രന്ദ ബികെയാണ് ആശ്വാസ ഗോള്‍ നേടിയത്. 17 മത്സരങ്ങളില്‍ 21 പോയിന്റുള്ള എടികെ ആറാം സ്ഥാനത്താണ്.
