Asianet News MalayalamAsianet News Malayalam

മുംബൈയുടെ പതിനാറുകാരിക്ക് ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറി

mumbai girl aged 16 slams double century in odi
Author
First Published Nov 6, 2017, 11:57 AM IST

ഔറംഗബാദ്: ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറി തികച്ച് മുംബൈയുടെ പതിനാറുകാരി ജെമിമ റോഡ്രിഗസ്. അണ്ടര്‍ 19 ക്രിക്കറ്റില്‍ സൗരാഷ്‌ട്രക്കെതിരെ 50 ഓവര്‍ മത്സരത്തിലാണ് ജെമിമ 163 പന്തില്‍ 202 റണ്‍സ് നേടിയത്. ജെമൈമയുടെ ബാറ്റിംഗ് മികവില്‍ 50 ഓവറില്‍ രണ്ട് വിക്കറ്റിന് 347 റണ്‍സ് മുംബൈ അടിച്ചെടുത്തു.   

ഔറംഗബാദില്‍ നടക്കുന്ന അണ്ടര്‍ 19 സൂപ്പര്‍ ലീഗില്‍ 300 റണ്‍സ് ശരാശരിയില്‍ രണ്ട് സെഞ്ചുറി താരം ഇതിനകം നേടിയിട്ടുണ്ട്. ഓപ്പണറായോ മൂന്നാമനായോ ക്രീസിലെത്തുന്ന ജെമിമ 13-ാം വയസിലാണ് അണ്ടര്‍ 19 ടീമിലെത്തിയത്. നാലാം വയസില്‍ കോര്‍ക്ക് ബോളില്‍ കളിതുടങ്ങിയ താരം ഹോക്കിയില്‍ അണ്ടര്‍ 17 തലത്തിലും മുംബൈയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
 

Follow Us:
Download App:
  • android
  • ios