ദില്ലി: ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തില്‍ ബി.സി.സി.ഐ പ്രതിനിധീകരിച്ച് മുന്‍ അദ്ധ്യക്ഷന്‍ എന്‍.ശ്രീനിവാസിന് പങ്കെടുക്കാനാകില്ലെന്ന് സുപ്രീംകോടതി. ശ്രീനിവാസന്റെ വിശ്വാസത മുമ്പ് ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു.
ബി.സി.സി.ഐയുടെ നിലവിലെ ജോയിന്റ് സെക്രട്ടറി അമിതാബ് ചൗധരിയും സി.ഇ.ഒ രാഹുല്‍ ജോഹ്‌റിയും ബി.സി.സി.ഐയെ പ്രതിനിധീകരിച്ച് ഐ.സി.സി യോഗത്തില്‍ പങ്കെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ശ്രീനിവാസനെ സംബന്ധിച്ച വലിയ തിരിച്ചടിയാണ് സുപ്രീംകോടതി തീരുമാനം.
ഐ.സി.സി യോഗത്തില്‍ പങ്കെടുക്കുന്നതിനായി സംസ്ഥാന അസോസിയേഷനുകള്‍ ചേര്‍ന്ന് ശ്രീനിവാസനെ തെരഞ്ഞെടുത്തിരുന്നു. അതിന് ശേഷമാണ് നുമതി തേടി സുപ്രീംകോടതിയെ സമീപിച്ചത്.
