ഓസ്‍ട്രേലിയൻ ഓപ്പണിൽ ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് റാഫേൽ നദാൽ ഇന്നിറങ്ങും. അര്‍ജന്റീനയുടെ ഡിയാഗോ ഷ്വാര്‍ട്സ്‍മാനാണ് നദാലിന്റെ എതിരാളി. നിക് കിര്‍ഗിയോസിനും ഇന്ന് മത്സരമുണ്ട്. മൂന്നാം സീഡ് ഗ്രിഗര്‍ ദിമിത്രോവാണ് കിര്‍ഗിയോസിന്റെ എതിരാളി.

അതേസമയം വനിതാ വിഭാഗത്തില്‍ റഷ്യന്‍ താരം മരിയ ഷറപ്പോവ ഓസ്‍ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പുറത്തായി.