മോണ്ടി കാര്‍ലോ മാസ്റ്റേഴ്സിലെ ജയത്തിന് പിന്നാലെ എടിപി റാങ്കിംഗില്‍ റാഫേല്‍ നദാലിന് നേട്ടം. പുതിയ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് നദാല്‍ ഉയര്‍ന്നു. കഴിഞ്ഞ ആഴ്ച ഏഴാം സ്ഥാനത്തായിരുന്നു നദാല്‍. നാലാം സ്ഥാനത്തുള്ള ഫെഡററേക്കാള്‍ 890 പോയിന്‍റും മൂന്നാമതുള്ള വാവ് റിങ്കയേക്കാള്‍ 1400 പോയിന്‍റും പിന്നിലാണ് നിലവില്‍ സ്പാനിഷ് താരം. മാഡ്രിഡ്, റോം മാസ്റ്റേഴ്സിനൊപ്പം ഫ്രഞ്ച് ഓപ്പണിലും കിരീടം നേടാനായാൽ നദാലിന് മൂന്നാം സ്ഥാനത്തെത്താന്‍ കഴിഞ്ഞേക്കും. ആന്‍ഡി മറേയും നൊവാക് ജോക്കോവിച്ചുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍.