ഫ്രഞ്ച് ഓപ്പണില്‍ 10 കിരീടങ്ങള്‍ നേടിയ താരമാണ് റാഫേല്‍ നദാല്‍.
പാരീസ്: നിലവിലെ ചാംപ്യന് റാഫേല് നദാല് ഫ്രഞ്ച് ഓപ്പണ് സെമി ഫൈനില് പ്രവേശിച്ചു. അര്ജന്റീനയുടെ ഡിയേഗോ ഷ്വാര്ട്സ്മാനെ ഒന്നിനെതിരേ മൂന്ന് സെറ്റുകള്ക്ക് തോല്പ്പിച്ചാണ് സ്പാനിഷ് താരം സെമി ഉറപ്പാക്കിയത്. സ്കോര് 4-6 6-3 6-2 6-2.
ഇന്നലെ മഴ കാരണം മുടങ്ങിയ മത്സരമാണ് ഇന്ന് തുടങ്ങിയത്. ആദ്യ സെറ്റ് ഷ്വാര്ട്സ്മാന് നേടിയിരുന്നു. എന്നാല് അതിമനോഹരമായി തിരിച്ചുവന്നു. ഫ്രഞ്ച് ഓപ്പണില് 10 കിരീടങ്ങള് നേടിയ താരമാണ് റാഫേല് നദാല്.
ബ്രേക്ക് പോയിന്റുകള് ലക്ഷ്യത്തിലെത്തിക്കാന് സാധിക്കാതെ പോയതാണ് ഷ്വാര്ട്സ്മാനെ വലച്ചത്. ഇപ്പോള് നടന്നുക്കൊണ്ടിരിക്കുന്നു മരീന് സിലിച്ച്- യുവാന് മാര്ട്ടില് ഡെല്പോട്രൊ മത്സരത്തിലെ വിജയികളെ നദാല് സെമിയില് നേരിടും.
