സിന്‍സിനാറ്റി: സിന്‍സിനാറ്റി മാസ്റ്റേഴ്സ് ടെന്നീസില്‍ വമ്പന്‍ അട്ടിമറി. ടോപ് സീഡ് സ്‌പാനിഷ് താരം റാഫേൽ നദാല്‍ ക്വാര്‍ട്ടറില്‍ പുറത്തായി. ഓസീസ് താരം നിക്ക് കിര്‍ഗിയോസ് ആണ് നദാലിനെ അട്ടിമറിച്ചത്. സ്‌കോര്‍- 6-2, 7-5. കരിയറിലെ ഏറ്റവും മികച്ച വിജയമാണ് സിന്‍സിനാറ്റി ഓപ്പണില്‍ നിക്ക് കിര്‍ഗിയോസ് സ്വന്തമാക്കിയത്. ഓസ്‌ട്രേലിയയില്‍നിന്ന് ടെന്നീസ് ലോകത്ത് സ്വന്തം മേല്‍വിലാസം അരക്കിട്ടുറപ്പിക്കാന്‍ ഈ 22കാരന് സാധിച്ചിട്ടുണ്ട്. തോറ്റെങ്കിലും, അടുത്ത തിങ്കളാഴ്ച , ലോക റാങ്കിംഗില്‍ ഒന്നാമതെത്താന്‍ നദാലിന് കഴിയും. ഗ്രാന്‍സ്ലാം ചാംപ്യന്‍ഷിപ്പുകള്‍ കഴിഞ്ഞാല്‍, ഏറ്റവും പ്രധാനപ്പെട്ട ടെന്നീസ് ടൂര്‍ണമെന്റാണ് സിന്‍സിനാറ്റി എടിപി ടൂര്‍.