റാഫേല്‍ നദാല്‍ എടിപി ഫൈനലില്‍ നിന്ന് പിന്‍മാറി. കായികക്ഷമത നഷ്‍ടപ്പെട്ടതിനെ തുടര്‍ന്നാണ് പിന്‍മാറുന്നത് എന്ന് നദാല്‍ പറഞ്ഞു.

ഡേവിഡ് ഗോഫിനുമായുള്ള മത്സരത്തില്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് നദാല്‍ എടിപി ഫൈനലില്‍ നിന്ന് പിന്‍മാറുന്നതായി അറിയിച്ചത്. 7-6 (7/5), 6-7 (4/7), 6-4 എന്ന സെറ്റുകള്‍ക്കായിരുന്നു നദാല്‍ പരാജയപ്പെട്ടത്.

മത്സത്തില്‍ തുടരാനുള്ള കായിക്ഷ ക്ഷമതയില്ലെന്ന് നദാല്‍ പറഞ്ഞു. കൈമുട്ടിനേറ്റ പരുക്കിനെ തുടര്‍ന്നുള്ള ചികിത്സകളും ആവശ്യമാണെന്നും നദാല്‍ പറയുന്നു.