ധാക്കാ: ബാറ്റ്സ്മാന്‍മാരുടെ പറുദീസയായ ട്വന്‍റി20യില്‍ ഫീല്‍ഡര്‍മാരുടെ പ്രകടനം നിര്‍ണ്ണായകമാണ്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ നസീം ഇസ്ലാമെടുത്ത മനോഹര ക്യാച്ച് ഇതിനുദാഹരണമാണ്. ബാറ്റ്സ്മാന്‍ ഉയര്‍ത്തിയടിച്ച പന്ത് സാഹസികമായി പിടികൂടിയ നസീം ബൗണ്ടറി ലൈനില്‍ തൊടാതെ സഹതാരത്തിന് എറിഞ്ഞുകൊടുത്തു. നസീം ഇസ്ലാമിന്‍റെ സാഹസികത കണ്ട സഹതാരം അത് സുരക്ഷിതമായി കൈപ്പിടിയിലൊതുക്കി. ക്രിക്കറ്റിലെ ടീം സ്‌പിരിറ്റിന് ഉദാഹരണം കൂടിയായി ഈ ക്യാച്ച്.
നസീം ഇസ്ലാമിന്‍റെ മനോഹര ക്യാച്ച് കാണാം
