അഡലെയ്ഡ്: ആഷസില്‍ ഇംഗ്ലണ്ടിനു മേല്‍ പറന്നിറങ്ങി ഓസീസ് സ്‌പിന്നര്‍ നഥാന്‍ ലിയോണ്‍. ഓള്‍റൗണ്ടര്‍ മൊയിന്‍ അലിയെ പുറത്താക്കാന്‍ ലിയോണെടുത്ത ലോകോത്തര ക്യാച്ചാണ് ഇംഗ്ലണ്ടിന്‍റെ പതനത്തില്‍ നിര്‍ണ്ണായകമായത്. ഒന്നാം ഇന്നിംഗ്സില്‍ മൊയിന്‍ അലി 57 പന്തില്‍ 25 റണ്ണെടുത്ത് നില്‍ക്കുമ്പോളായിരുന്നു ലിയോണിന്‍റെ അവിശ്വസനീയ റിട്ടേണ്‍ ക്യാച്ച്. ഐസിസി ട്വിറ്ററില്‍ ഇതിനെ സൂപ്പര്‍മാന്‍ ക്യാച്ച് എന്നാണ് വിശേഷിപ്പിച്ചത്.
പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ ഉയര്‍ന്ന് പൊന്തിയ പന്ത് ലിയോണ്‍ ഇടത്തേക്ക് പറന്ന് ഇടം കൈയ്യില്‍ സുരക്ഷിതമായി വായുവില്‍ നിന്ന് കവര്‍ന്നെടുത്തു. മത്സരത്തില്‍ ജോണി ബെയര്‍സ്റ്റോയുടെ വിക്കറ്റ് വീഴ്ത്തി പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കെടുത്ത റിട്ടേണ്‍ ക്യാച്ചും ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. ഒറ്റ കൈകൊണ്ട് തന്നെയാണ് സ്റ്റാര്‍ക്കും സാഹസികമായി പന്ത് പിടിച്ചത്. 50 പന്തില്‍ 21 റണ്‍സ് മാത്രമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ബെയര്‍സ്റ്റോയ്ക്ക് എടുക്കാനായത്.
#ohwhatafeeling@Toyota_Auspic.twitter.com/xtBTsrofNZ
— cricket.com.au (@CricketAus) December 4, 2017
