ഭോപ്പാല്‍: ദേശീയ ജൂനിയര്‍ സ്കൂള്‍ അത്‍ലറ്റിക് മീറ്റില്‍ കേരളം കിരീടം നിലനിര്‍ത്തി. ഭോപ്പാലില്‍ നടന്ന മീറ്റില്‍ 13 സ്വര്‍ണവും എട്ട് വെള്ളിയും നാല് വെങ്കലവുമടക്കം 116 പോയിന്‍റ് നേടിയാണ് കേരളം ചാമ്പ്യന്‍മാരായത്. രണ്ടാം സ്ഥാനത്തുള്ള തമിഴ്നാടിന് 41 പോയിന്‍റ് നേടാനേ കഴിഞ്ഞുള്ളൂ. അവസാന ദിനമായ ശനിയാഴ്ച്ച അഞ്ച് സ്വര്‍ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവും കേരളം സ്വന്തമാക്കി. 

800 മീറ്ററില്‍ പ്രിസ്‌കില്ല ഡാനിയേലും 200 മീറ്ററില്‍ ആന്‍സി സോജനും ട്രിപ്പിള്‍ ജംപില്‍ ആകാശ് എം വര്‍ഗീസും സ്വര്‍ണ്ണം നേടി. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 4x 400 മീറ്റര്‍ റിലേയിലും അവസാന ദിനം കേരളം സ്വര്‍ണം കൊയ്തു. ട്രിപ്പിള്‍ സ്വര്‍ണം സ്വന്തമാക്കി ആന്‍സി സോജനും പ്രിസ്‌കില്ലയും മീറ്റിലെ താരങ്ങളായി.