ചെന്നൈ: ദേശീയ സീനിയർ വോളി ചാമ്പ്യന്‍ഷിപ്പിലെ വനിതാ വിഭാഗം ഫൈനലില്‍  കേരളത്തിന് തോൽവി. ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് കേരളത്തെ തോൽപിച്ച് റെയില്‍വേസ് കിരീടം നേടി. തുടർച്ചയായ ഒമ്പതാം തവണയാണ് കേരളം ഫൈനലിൽ തോൽക്കുന്നത്. സ്കോർ  25-21, 21-25, 25-15, 25-21.

ആദ്യ സെറ്റ് വിട്ടുകൊടുത്തെങ്കിലും  ശക്തമായ ആക്രമണം നടത്തി രണ്ടാം സെറ്റ് കേരളം സ്വന്തമാക്കി. എന്നാല്‍ മൂന്നും നാലും സെറ്റുകളില്‍ കേരളത്തിന് പിടിച്ചുനില്‍ക്കാനായില്ല.

സെമിഫൈനലിൽ മഹാരാഷ്ട്രയെ തോൽപ്പിച്ചാണ് കേരളത്തിന്റെ വനിതകൾ ഫൈനലിൽ കടന്നത്. കേരളവും റെയിൽവേസും തമ്മിലുള്ള പുരുഷ വിഭാഗം ഫൈനൽ അല്‍പസമത്തിനകം  നടക്കും.

 ഫൈനലോടെ രാജ്യാന്തര വോളിയിൽ നിന്ന് വിരമിക്കുകയാണെന്ന് മലയാളി താരം കിഷോര്‍ കുമാര്‍ അറിയിച്ചു.