ജാവലിന്‍  ത്രോയിൽ  85.12 മീറ്റര്‍ ദൂരം കണ്ടെത്തി

പാരിസ്: ഫ്രാന്‍സിലെ സൊറ്റാവില്ല അത്ലറ്റിക്സ് മീറ്റിൽ ഇന്ത്യന്‍ താരം നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. ജാവലിന്‍ ത്രോയിൽ 85.12 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് യുവതാരം ഒന്നാമെത്തിയത്. മോള്‍ഡോവയുടെ അന്‍ഡ്രിയാന്‍ മാര്‍ഡേര്‍ രണ്ടാമതും ലിത്വാനിയയുടെ എഡിസ്
മാറ്റുസെവിക്കസ് മൂന്നാം സ്ഥാനത്തുമെത്തി. 

കോമൺവെല്‍ത്ത് ഗെയിംസില്‍ 86.47 മീറ്റര്‍ ദൂരം കണ്ടെത്തിയ മികവിലേക്ക് ഉയരാന്‍ ചോപ്രയ്ക്ക് കഴിഞ്ഞില്ല . ഫിന്‍ലന്‍ഡിൽ പരിശീലനം നടത്തുന്ന ചോപ്രയ്ക്ക് ഏഷ്യന്‍ ഗെയിംസ് ആണ് അടുത്ത പ്രധാന മത്സരം.