കാണ്‍പൂര്‍: ഇന്ത്യയെ തോൽപ്പിക്കുക എളുപ്പമല്ലെന്ന് ന്യുസീലന്‍ഡ് കോച്ച് മൈക്ക് ഹെസ്സന്‍. സ്പിന്നര്‍മാര്‍ ബൗളിംഗ് ഓപ്പൺ ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഹെസ്സന്‍ മാധ്യമങ്ങളോട് ഇന്ത്യയിൽ കാത്തിരിക്കുന്ന വെല്ലുവിളിയെ കുറിച്ച് നല്ല ബോധ്യമുണ്ട് ന്യുസീലന്‍ഡ് കോച്ചിന്. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും പോലുള്ള കരുത്തര്‍ക്ക് പോലും കാലിടറിയിട്ടുള്ള ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കൊഹ്‌ലിപ്പടയെ തോൽപ്പിക്കുക ശ്രമകരമാകുമെന്ന മൈക്ക് ഹെസ്സനും തുറന്നുപറയുന്നു.
സ്പിന്നര്‍മാരെ സഹായിക്കുന്ന വിക്കറ്റുകള്‍ പ്രതീക്ഷിച്ചാണ് ന്യുസീലന്‍ഡ് ഇന്ത്യയിൽ വന്നത്. അശ്വിന്‍ നേതൃത്വം നൽകുന്ന ഇന്ത്യന്‍ സ്പിന്‍ വിഭാഗം പരിചയ സമ്പന്നരാണെന്ന് സമ്മതിക്കുമ്പോഴും കിവികളുടെ യുവ സ്പിന്നര്‍മാരില്‍ കോച്ചിന് ഏറെ പ്രതീക്ഷയുണ്ട്. പകലും രാത്രിയുമായി ഒരു ടെസ്റ്റ് കളിക്കാന്‍ ന്യുസീലന്‍ഡ് തയാറായിരുന്നെന്നും ഹെസ്സന്‍ വെളിപ്പെടുത്തി.
