ഇന്ത്യക്കെതിരെ രണ്ടാം ടി20യില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിങ് തെരഞ്ഞെടുത്തു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ മത്സരം ആതിഥേയരായ ന്യൂസിലന്‍ഡ് വിജയിച്ചിരുന്നു.

ഓക്‌ലന്‍ഡ്: ഇന്ത്യക്കെതിരെ രണ്ടാം ടി20യില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിങ് തെരഞ്ഞെടുത്തു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ മത്സരം ആതിഥേയരായ ന്യൂസിലന്‍ഡ് വിജയിച്ചിരുന്നു. ഇന്ന് വിജയിച്ചാല്‍ അവര്‍ക്ക് പരമ്പര സ്വന്തമാക്കാം. രണ്ടാം ടി20യ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിരവധി മാറ്റങ്ങള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. 

ടീം ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, വിജയ് ശങ്കര്‍, ദിനേശ് കാര്‍ത്തിക്, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യൂസ്‌വേന്ദ്ര ചാഹല്‍, ഖലീല്‍ അഹമ്മദ്.