Asianet News MalayalamAsianet News Malayalam

നേപ്പിയര്‍ ഏകദിനം: ന്യൂസിലന്‍ഡിന് ടോസ്; ഗില്‍ കാത്തിരിക്കണം

ഇന്ത്യക്കെതിരെ ഒന്നാം ഏകദിനത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിങ് തെരഞ്ഞെടുത്തു. രവീന്ദ്ര ജഡേജ, ദിനേശ് കാര്‍ത്തിക് എന്നിവരെ പുറത്തിരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായ കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ക്കും ടീമില്‍ ഇടം നല്‍കിയിട്ടുണ്ട്.

New Zealand won the toss in Napier against India
Author
Napier, First Published Jan 23, 2019, 7:32 AM IST

നേപ്പിയര്‍: ഇന്ത്യക്കെതിരെ ഒന്നാം ഏകദിനത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിങ് തെരഞ്ഞെടുത്തു. രവീന്ദ്ര ജഡേജ, ദിനേശ് കാര്‍ത്തിക് എന്നിവരെ പുറത്തിരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായ കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ക്കും ടീമില്‍ ഇടം നല്‍കിയിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരെ അരങ്ങേറ്റം കുറിച്ച വിജയ് ശങ്കര്‍ നേപ്പിയര്‍ ഏകദിനത്തിലും സ്ഥാനം കണ്ടെത്തി. 

ഓസ്‌ട്രേലിയക്കെതിരെ മികച്ച ഫോമിലായിരുന്ന കാര്‍ത്തികിനെ പുറത്തിരുത്തിയതാണ് പ്രധാന മാറ്റം. മാത്രമല്ല, മോശം ഫോമിലുള്ള അമ്പാടി റായുഡുവിന് ഒരു അവസരം കൂടി നല്‍കിയിട്ടുണ്ട്. മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നീ രണ്ട് പേസര്‍മാരാണ് ടീമിലുള്ളത്. അതേസമയം, യുവതാരം ശുഭ്മാന്‍ ഗില്‍ സീനീയര്‍ ടീമിലെ അരങ്ങേറ്റത്തിനായി കാത്തിരിക്കണം. 

ടീം ഇന്ത്യ: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി (ക്യാപ്റ്റന്‍), എം.എസ്. ധോണി, അമ്പാടി റായുഡു, കേദാര്‍ ജാദവ്, വിജയ് ശങ്കര്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.

Follow Us:
Download App:
  • android
  • ios