ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ഫീല്‍ഡിങ് തെരഞ്ഞെടുത്തു. സ്വന്തം നാട്ടില്‍ വിടവാങ്ങല്‍ മല്‍സരം കളിക്കാന്‍ പേസര്‍ ആശിഷ് നെഹ്റയ്‌ക്ക് അവസരമൊരുക്കിയിട്ടുണ്ട്. പരിക്കുകളും തിരിച്ചുവരവുകളും നാടകീയമാക്കിയ നെഹ്റയുടെ കരിയറിന് കളി പഠിച്ചുവളര്‍ന്ന ഫിറോസ്‌ഷാ കോട്‌ലയില്‍ തന്നെ അവസാനമാകുകയാണ്. മല്‍സരത്തിന് മുന്നോടിയായി, നെഹ്റയ്‌ക്ക് ഇന്ത്യന്‍ ടീമിന്റെ ഉപഹാരം നായകന്‍ വിരാട് കോലിയും മുന്‍നായകന്‍ എം എസ് ധോണിയും ചേര്‍ന്ന് കൈമാറി. യുവതാരം ശ്രേയസ് അയ്യരും ഇന്ത്യന്‍ ടീമിലുണ്ട്.

Scroll to load tweet…