തിരുവനന്തപുരം: ഇന്ത്യ ന്യൂസിലാന്‍റ് ട്വന്‍റി 20 മത്സരത്തിന് വേദിയാകുന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ഒരുക്കങ്ങളില്‍ തൃപ്തി രേഖപ്പെടുത്തി ന്യൂസീലന്‍റ് ടീം. സ്റ്റേഡിയത്തിലും ടീമിന് താമസസൗകര്യമൊരുക്കുന്ന ഹോട്ടലിലും ന്യൂസിലന്‍റ് ക്രിക്കറ്റ് സംഘം പരിശോധന നടത്തി. നവംബര്‍ 7ന് നടക്കുന്ന മത്സരത്തിന്‍റെ ടിക്കറ്റുകള്‍ ഈമാസം 16 മുതല്‍ ഓണ്‍ലൈന്‍ ലഭിക്കും.
ന്യൂസീലന്‍റ് ടീം മാനേജര്‍ മഷീല്‍ സാന്‍ഡല്‍, സുരക്ഷ തലവന്‍ സ്നേര്‍ എന്നിവരാണ് ഒരുക്കങ്ങള്‍ വിലയിരുത്താനെത്തിയത്. സ്റ്റേഡിയത്തിലെ ഡ്രസ്സിംഗ് റൂം, ജിംനേഷ്യം, വിക്കറ്റ് എന്നിവ ഒഫീഷ്യലുകള്‍ പരിശോധിച്ചു. ബിസിസിഐ ഓപ്പറേഷന്‍സ് വിഭാഗം അസിസ്റ്റന്‍റ് സെക്രട്ടറി അമിത്, പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എന്നിവരും സ്റ്റേഡിയത്തിലെത്തി. 5000 വിദ്യാര്‍ത്ഥികള്‍ക്ക് 350 രൂപ നിരക്കില്‍ ടിക്കറ്റ് നല്‍കാന്‍ ലക്ഷ്യമുണ്ട്.
