റയൽ മാഡ്രിഡുമായുള്ള എൽ ക്ലാസിക്കോയ്ക്ക് ഒരുങ്ങുന്ന ബാഴ്സലോണയ്ക്ക് തിരിച്ചടി. 23ന് റയൽ മാഡ്രിഡുമായുള്ള കിരീടപ്പോരാട്ടത്തിലെ അതിനിർണായക മത്സരത്തിൽ നെയ്മറിന് കളിക്കാനാവില്ല.മലാഗയ്ക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് നെയ്മറിന് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ മൂന്ന് കളികളിൽ വിലക്ക് ഏർപ്പെടുത്തിയതോടെയാണിത്.
റയൽ സോസിഡാഡ്, ഒസസൂന എന്നിവർക്കെതിരെയും നെയ്മറിന് കളിക്കാനാവില്ല. നടപടിക്കെതിരെ ബാഴ്സ അപ്പീൽ നൽകും. ബാഴ്സയിൽ എത്തിയതിന് ശേഷം നെയ്മറുടെ ആദ്യ ചുവപ്പുകാർഡായിരുന്നു ഇത്.
