കല്ലെറിയണോ അതോ എഴുന്നേറ്റു നിൽക്കാന്‍ സഹായിക്കണോ എന്നത് ആരാധകര്‍ക്ക് തീരുമാനിക്കാം
കളിക്കളത്തില്‍ അമിതാഭിനയം നടത്താറുണ്ടെന്ന് സമ്മതിച്ച് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍. ബ്രസീല്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട പരസ്യവീഡിയോയിലാണ് , നെയ്മറുടെ തുറന്നുപറച്ചില്‍.
വിമര്‍ശനങ്ങള്‍ അംഗീകരിക്കാന്‍ ഏറെ സമയം എടുത്തു. പുതിയ മനുഷ്യനാകാനാണ് ഇനി ശ്രമം. തന്നെ കല്ലെറിയണോ , അതോ എഴുന്നേറ്റു നിൽക്കാന്‍ സഹായിക്കണോ എന്നത് ആരാധകര്‍ക്ക് തീരുമാനിക്കാം എന്നും നെയ്മര്‍ പറഞ്ഞു.
അമിതാഭിനയം നടത്തുമെന്ന് നെയ്മര്‍ സമ്മതിക്കുന്നത് ആദ്യമായാണ്. ലോകകപ്പില്‍ ഉടനീളം നിസ്സാര ഫൗളിന് വരെ കളിക്കളത്തില്‍ ഉരുളുകയും റഫറിയോട് തര്‍ക്കിക്കുകയും ചെയ്ത നെയ്മര്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.
