പാരീസ്: പരിക്ക് കാരണം പിഎസ്ജിയുടെ ബ്രസീലിയന്‍ താരം നെയ്മര്‍ക്ക് ചാംപ്യന്‍സ് ലീഗില് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരായ മത്സരം നഷ്ടമായിരുന്നു. ഫ്രഞ്ച് കപ്പില്‍ സ്ട്രാസ്ബര്‍ഗിനെതിരെ കളിക്കുമ്പോഴാണ് നെയ്മര്‍ക്ക് അവസാനമായി പരിക്കേറ്റത്. യുനൈറ്റഡുമായുള്ള രണ്ടാംപാദ മത്സരവും താരത്തിന് നഷ്ടമാവുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഇങ്ങനെ ഇടയ്ക്കിടെ പരിക്ക് അലട്ടുന്ന താരമാണ് നെയ്്മര്‍.

ഇടയ്ക്കിടെയുണ്ടാവുന്ന പരിക്ക് തന്നെ മാനസികമായി തളര്‍ത്തുന്നുവെന്ന് നെയ്മര്‍ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ് നെയ്മര്‍. താരം തുടര്‍ന്നു... ഇത്തവണ പരിക്ക് പറ്റിയശേഷം വീട്ടിലിരുന്ന് കരയുകയായിരുന്നു. പരിക്ക് ഭേദപ്പെട്ടുവരികയാണ്. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന ഫുട്‌ബോളിലേക്ക് തിരിച്ചുവരാന്‍ കാത്തിരിക്കുകയാണ് ഞാന്‍. പരിക്ക് പൂര്‍ണമായും ഭേദമാകാന്‍ പത്ത് ആഴ്ച്ചയോളം എടുക്കുമെന്നും താരം. 

എളുപ്പത്തില്‍ പരിക്കേല്‍ക്കുന്നത് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളില്‍ ഒരാളായ നെയ്മര്‍ക്കു വലിയ തിരിച്ചടിയാണ്. പരിക്കേല്‍ക്കും മുമ്പ് ഫ്രഞ്ച് ലീഗില്‍ 13 മത്സരങ്ങളില്‍നിന്നായി നെയ്മര്‍ 13 ഗോള്‍ നേടിയിരുന്നു.