ബ്രസീലിന്‍റെ ലോകകപ്പ് മോഹങ്ങള്‍ക്ക് ചിറകടി
സാവോപോള: റഷ്യന് ലോകകപ്പിന് മുമ്പ് സൂപ്പര് സ്ട്രൈക്കര് നെയ്മര് ബ്രസീല് ടീമില് തിരിച്ചെത്തുമെന്ന് ടീം ഡോക്ടര് റോഡ്രിഗോ ലാസ്മര്. കാല്പാദത്തിന് ശസ്ത്രക്രിയ കഴിഞ്ഞ നെയ്മര് അതിവേഗം സുഖം പ്രാപിക്കുന്നതായും ലോകകപ്പിന് മികച്ച തയ്യാറെടുപ്പുകള് നടത്താനാകും എന്നാണ് പ്രതീക്ഷയെന്നും ലാസ്മര് പറഞ്ഞു. ജൂണ് 17ന് സ്വിറ്റ്സര്ലന്ഡിന് എതിരെയാണ് ലോകകപ്പില് ബ്രസീലിന്റെ ആദ്യമത്സരം.
മാര്സീലേക്കെതിരായ മത്സരത്തില് പരിക്കേറ്റതിനെ തുടര്ന്ന് മാര്ച്ച് മൂന്നിനായിരുന്നു പിഎസ്ജി താരമായ നെയ്മറുടെ ശസ്ത്രക്രിയ. ലോകകപ്പിന് മുന്പ് പൂര്ണ ആരോഗ്യത്തോടെ കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്നും മെയ് 17ഓടെ പരിശീലനം തുടങ്ങാനാകുമെന്നും നെയ്മര് കഴിഞ്ഞ ആഴ്ച്ച അറിയിച്ചിരുന്നു. ജൂണ് മൂന്നിന് ക്രോയേഷ്യക്കെതിരെ നടക്കുന്ന സന്നാഹ മത്സത്തില് നെയ്മര് കളിക്കുമെന്നാണ് കരുതുന്നത്.
