Asianet News MalayalamAsianet News Malayalam

സ്പാനിഷ് ലീഗിൽ മലാഗ ബാഴ്സലോണയെ അട്ടിമറിച്ചു

Neymar sees red as Barcelona pass up top spot with shock defeat to Malaga
Author
First Published Apr 9, 2017, 1:26 AM IST

സ്പാനിഷ് ലീഗിൽ മലാഗ ബാഴ്സലോണയെ അട്ടിമറിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മലാഗയുടെ വിജയം. സാൻഡ്രോ റെമിറസ്, ജോനി എന്നിവർ മലാഗക്കായി ഗോളുകൾ നേടി. മത്സരത്തിന്റെ അറുപത്തിയഞ്ചാം മിനുറ്റിൽ നെയ്മർ രണ്ടാം മഞ്ഞകാർഡ് കണ്ട് പുറത്തേക്ക് പോയത് ബാഴ്സയ്ക്ക് ഇരട്ടപ്രഹരമായി. ലീഗിൽ അറുപത്തിയൊന്പത് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ബാഴ്സ.

സ്പാനിഷ് ലീഗിലെ മറ്റൊരു മത്സരത്തിൽ റയൽ മാഡ്രിഡിനെ അത്‍ലറ്റികോ മാഡ്രിഡ് സമനിലയിൽ തളച്ചു.. സ്പാനിഷ് ലീഗിലെ മാഡ്രിഡ് പോരാട്ടം സമനിലയിൽ അവസാനിച്ചു. റയലും അത്‍ലറ്റിക്കോയും ഓരോ ഗോൾ നേടിയാണ് തുല്യത പാലിച്ചത്. രണ്ടാം പകുതിയിലായിരുന്നു രണ്ട്ഗോളും. പെപെയിലൂടെ റയലാണ് ആദ്യം സ്കോർ ചെയതത്. കളിതീരാൻ അ‍ഞ്ച് മിനിറ്റുള്ളപ്പോൾ അന്‍റോയ്ൻ ഗ്രീസ്മാൻ അത്‍ലറ്റിക്കോയെ രക്ഷിച്ച സമനിലഗോൾ നേടി.

Follow Us:
Download App:
  • android
  • ios