പാരിസ്: സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിടുമെന്ന കിംവദന്തികള്‍ക്ക് പുതിയ സസ്‌പെന്‍സ്. റൊണാള്‍ഡോയെയും നെയ്മറെയും പരസ്പരം കൈമാറാനുള്ള ശ്രമങ്ങള്‍ റയലും പിഎസ്ജിയും നടത്തുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. റൊണാള്‍ഡോ പിഎസ്ജിയിലേത്തിയാല്‍ നെയ്മറെ വിട്ടുനല്‍കാമെന്നാണ് ക്ലബിന്‍റെ നിലപാട് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്‍.
ഇതോടെ പിഎസ്ജി സ്‌ട്രൈക്കര്‍ നെയ്മര്‍ റയല്‍ മാഡ്രിഡിലെത്താനുള്ള സാധ്യതകള്‍ വര്‍ദ്ധിച്ചു. ഈ സീസണില്‍ തന്നെ നെയ്മര്‍ റയലിലെത്തുമെന്ന് ബാഴ്‌ലോണയിലെ മുന്‍ സഹതാരവും ഉറ്റ സുഹൃത്തുമായ സുവാരസ് വെളിപ്പെടുത്തിയത് ഈ സംശയം ബലപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് തുകയ്ക്ക് പാരിസ് സെയ്ന്‍റ് ജര്‍മ്മനിലെത്തിയ ബ്രസീലിയന്‍ താരത്തെ ക്ലബിലെത്തിക്കാന്‍ റയല്‍ നേരത്തെ ശ്രമം തുടങ്ങിയിരുന്നു.
ബാലന്‍ ഡി ഓര്‍ വേദിയില്‍ നെയ്മറെ ക്ലബിലേക്ക് ക്ഷണിച്ച് റയല്‍ മാഡ്രിഡ് പ്രസിഡന്‍റ് രംഗത്തെത്തിയിരുന്നു. അതേസമയം മുന്‍ ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേറാനും റൊണാള്‍ഡോ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്തായാലും ഈ സീസണില്‍ തന്നെ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിടാനുള്ള സാധ്യതകളാണ് ഇപ്പോള്‍ തെളിയുന്നത്. റയല്‍ വേതന വ്യവസ്ഥകള്‍ അംഗീകരിക്കാത്തതാണ് റൊണോയെ ക്ലബ് വിടാന്‍ പ്രേരിപ്പിക്കുന്നത്.
