ത്രിരാഷ്ട്ര ടി20 ടൂര്‍ണമെന്‍റില്‍ മത്സരങ്ങള്‍ ആരംഭിക്കും മുന്‍പേ തോല്‍വി സമ്മതിച്ചപോലെ ശ്രീലങ്കന്‍ പരിശീലകന്‍ ചന്ദിക ഹതുരസിംഗെ

കൊളംബോ: ത്രിരാഷ്ട്ര ടി20 ടൂര്‍ണമെന്‍റില്‍ മത്സരങ്ങള്‍ ആരംഭിക്കും മുന്‍പേ തോല്‍വി സമ്മതിച്ചപോലെ ശ്രീലങ്കന്‍ പരിശീലകന്‍ ചന്ദിക ഹതുരസിംഗെ. ഇന്ത്യക്ക് തന്നെയാണ് ടൂര്‍ണമെന്റില്‍ മുന്‍ തൂക്കമെന്നാണ് ചന്ദിക പ്രസ്താവിച്ചു. യുവാക്കളാണ് ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ എങ്കിലും ടൂര്‍ണമെന്റില്‍ മുന്‍തൂക്കം അവര്‍ക്ക് തന്നെയാണ്.

പരമ്പരയിലെ മൂന്നാമത്തെ ടീമായ ബംഗ്ലാദേശിന് മേല്‍ ശ്രീലങ്കയ്ക്ക് മുന്‍ തൂക്കമുണ്ടെന്നും അവസാന പരമ്പരയില്‍ അവരെ പരാജയപ്പെടുത്തിയ ആത്മവിശ്വാസം ലങ്കന്‍ കളിക്കാര്‍ക്ക് കരുത്ത് പകരുമെന്നും ലങ്കന്‍ പരിശീലകന്‍ ക്രിക്ക് ഇന്‍ഫോയോട് പറഞ്ഞു.

ടൂര്‍ണമെന്‍റില്‍ ഇന്ന് ഇന്ത്യ ആതിഥേയരായ ശ്രീലങ്കയെ നേരിടും. കഠിനമായ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുശേഷം ഇന്ത്യയുടെ പ്രമുഖ താരങ്ങളെല്ലാം വിശ്രമത്തിലാണ്. ശ്രീലങ്കന്‍ സ്വാതന്ത്ര്യത്തിന്‍റെ എഴുപതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് നിദാഹാസ് ട്രോഫി സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ ടീമിനെ രോഹിത്ത ശര്‍മ്മയാണ് നയിക്കുന്നത്.