നിദാഹാസ് ട്രോഫി; ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ്

First Published 6, Mar 2018, 6:47 PM IST
Nidahas Trophy 2018 india will bat first vs sri lanka
Highlights
  • തമിഴ്നാട് താരം വിജയ് ശങ്കറിന് അരങ്ങേറ്റ മത്സരം

കൊളംബോ: നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ്. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ഇന്ത്യയ്ക്കായി പേസ് ബൗളിംഗ് ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയ്ക്ക് പകരം തമിഴ്നാട് താരം വിജയ് ശങ്കര്‍ അരങ്ങേറ്റം കുറിക്കും.

വിരാട് കോലിക്ക് പകരം രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ നയിക്കുന്നത്. രോഹിത് ശര്‍മ്മ- ശീഖര്‍ ധവാന്‍ സഖ്യമാണ് ഇന്ത്യയ്ക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. ദക്ഷിണാഫ്രിക്കന്‍ പര്യടത്തില്‍ തിളങ്ങിയ റെയ്ന മൂന്നാമനായിറങ്ങും. ഇന്ത്യ യുവതാരങ്ങളായ റിഷഭ് പന്ത്, വാഷിംഗ്ടണ്‍ സുന്ദര്‍, ശാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ക്ക് അവസരം നല്‍കി.

എം.എസ് ധോണിയുടെ അസാന്നിധ്യത്തില്‍ ദിനേശ് കാര്‍ത്തിക്കാണ് ടീമിലെ വിക്കറ്റ് കീപ്പര്‍. ബൗളര്‍മാരില്‍ ജയ്ദേവ് ഉനദ്കട്ട്, യുസ്‌വേന്ദ്ര ചഹല്‍ എന്നിവരിലാകും ഇന്ത്യന്‍ പ്രതീക്ഷകള്‍. ദിനേശ് ചന്ദിമല്‍ നയിക്കുന്ന ശ്രീലങ്ക ഏഴ് ബാറ്റ്സ്മാന്‍മാരും നാല് ബൗളര്‍മാരുമായാണ് കളിക്കുന്നത്. 

ടീം ഇന്ത്യ
രോഹിത് ശര്‍മ്മ, ശീഖര്‍ ധവാന്‍, സുരേഷ് റെയ്ന, മനീഷ് പാണ്ഡെ, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത്, വാഷിംഗ്ടണ്‍ സുന്ദര്‍, വിജയ് ശങ്കര്‍, ശാര്‍ദുല്‍ താക്കൂര്‍, ജയ്ദേവ് ഉനദ്കട്ട്, യുസ്‌വേന്ദ്ര ചഹല്‍.

loader