ക്രിക്കറ്റ് പ്രേമികള്‍ നിരാശരാകേണ്ട; നിദാഹാസ് ട്രോഫിക്ക് മാറ്റമില്ല

First Published 6, Mar 2018, 4:40 PM IST
nidahas trophy cricket to remain as per scheudule
Highlights
  • നിദാഹാസ് ട്രോഫി മുന്‍ നിശ്ചയിച്ച പ്രകാരം നടക്കും

കൊളംബോ: ശ്രീലങ്കയില്‍ വര്‍ഗീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ നിദാഹാസ് ട്രോഫിയെ ബാധിക്കില്ല. ഇന്ത്യയും ബംഗ്ലാദേശും ശ്രീലങ്കയും പങ്കെടുക്കുന്ന ത്രിരാഷ്ട്ര ടി20 ടൂര്‍ണമെന്‍റായ നിദാഹാസ് ട്രോഫി മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് സിഇഒ ആഷ്‌ലി ഡി സില്‍വ അറിയിച്ചു. ഇതോടെ ഇന്ന് നടക്കുന്ന ഇന്ത്യ- ശ്രീലങ്ക മത്സരത്തിന് മാറ്റമുണ്ടാകില്ലെന്ന് ഉറപ്പായി.

കാന്‍ഡിയിലാണ് പ്രശ്നങ്ങള്‍ നടക്കുന്നതെന്നും കൊളംബോയില്‍ സ്ഥിതിഗതികള്‍ ശാന്തമാണെണെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. സുരക്ഷാ വിഭാഗത്തില്‍ നിന്ന് ടീമിന്‍റെ സുരക്ഷ ബിസിസിഐ ഉറപ്പുവരുത്തിയിട്ടുണ്ട്. കൊളംബോയില ആര്‍ പ്രേമദാസ സ്റ്റേഡിയമാണ് നിദാഹാസ് ടി20 മത്സരങ്ങള്‍ക്ക് വേദിയാകുന്നത്. ശ്രീലങ്കന്‍ സ്വാതന്ത്രത്തിന്‍റെ 70-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പരമ്പര സംഘടിപ്പിച്ചിരിക്കുന്നത്. 

loader