ഫൈനല്‍ നടക്കുന്ന കൊളംബോയില്‍ മഴയ്ക്ക് സാധ്യത
കൊളംബോ: ടൂര്ണമെന്റിലെ ഫേവറേറ്റുകള് എന്ന വിശേഷണത്തോടെയാണ് നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ടി20 ഫൈനലിന് ഇന്ത്യയിറങ്ങുക. നേരത്തേ രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും വിജയിച്ചതിന്റെ ആത്മവിശ്വാസം ഇന്ത്യയ്ക്കുണ്ട്. എന്നാല് ഫൈനലിന് മുമ്പ് ഇന്ത്യയ്ക്ക് ആശങ്ക നല്കുന്ന വാര്ത്തയാണ് കൊളംബോയിലെ ആര് പ്രേമദാസ സ്റ്റേഡിയത്തില് നിന്ന് വരുന്നത്.
വൈകിട്ട് ഏഴ് മണിക്കാരംഭിക്കുന്ന കളി മഴ തടസപ്പെടുത്തുമെന്നാണ് കാലാവസ്ഥാ പ്രവചനം. കനത്ത മഴയ്ക്കും ഇടിമിന്നലിനും അമ്പത് ശതമാനം സാധ്യതയാണ് കാലാവസ്ഥ കേന്ദ്രങ്ങള് നല്കുന്നത്. നേരത്തെ മഴമൂലം ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ മത്സരം 19 ഓവറായി ചുരുക്കിയിരുന്നു. എന്നാല് കലാശക്കളിയില് മഴ മാറിനില്ക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
