നിദാഹാസ് ട്രോഫി ഫൈനല്‍; ബംഗ്ലാദേശിന് ബാറ്റിംഗ്

First Published 18, Mar 2018, 6:21 PM IST
nidahs trophy 2018 final india vs bangladesh live
Highlights
  • മുഹമ്മദ് സിറാജിന് പകരം ജയ്ദേവ് ഉനദ്കട്ട് ടീമില്‍

കൊളംബോ: നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ട്വന്‍റി 20 ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യും. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളില്‍ റണ്‍സ് വഴങ്ങിയ പേസര്‍ മുഹമ്മദ് സിറാജിന് പകരം ജയ്ദേവ് ഉനദ്കട്ട് ഇന്ത്യയ്ക്കായി കളിക്കും. 

അതേസമയം ശ്രീലങ്കയ്ക്കെതിരെ കളിച്ച ടീമിനെ ബംഗ്ലാദേശ് നിലനിര്‍ത്തിയിട്ടുണ്ട്. നേരത്തേ രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും വിജയിക്കാനായതിന്‍റെ ആത്മവിശ്വാസവുമായാണ് ഇന്ത്യയിറങ്ങുന്നത്. രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് ടൂര്‍ണമെന്‍റിലെ എല്ലാ കളിയും ജയിച്ചതെന്നതും ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. എന്നാല്‍ മഴ ഭീഷണി ഇരുടീമിനും ആശങ്കകള്‍ പകരുന്നു.

loader