മുംബൈ സിറ്റിയെ വീഴ്ത്തി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ടാം സ്ഥാനത്ത്. മുംബൈയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു മുംബൈ സിറ്റിയുടെ വിജയം.

മുംബൈ: മുംബൈ സിറ്റിയെ വീഴ്ത്തി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ടാം സ്ഥാനത്ത്. മുംബൈയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു മുംബൈ സിറ്റിയുടെ വിജയം. റൗളിന്‍ ബോര്‍ജസ്, ബാര്‍ത്തൊളൊമ്യു ഒഗ്‌ബെഷെ എന്നിവരാണ് നോര്‍ത്ത് ഈസ്റ്റിന്റെ ഗോളുകല്‍ നേടിയത്.

പന്തടക്കത്തില്‍ ആതിഥേയരായ മുംബൈക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍ ഗോള്‍ നേടാന്‍ മുംബൈക്ക് സാധിച്ചില്ല. നാലാം മിനിറ്റിലാണ് റൗളിന്‍ നോര്‍ത്ത് ഈസ്റ്റിന്റെ ആദ്യ ഗോള്‍ നേടിയത്. 33ാം മിനിറ്റില്‍ വിജയമവുറപ്പിച്ച ഗോളും പിറന്നു. ഒഗ്‌ബെഷെയുടെ വകയായിരുന്നു ഗോള്‍. ഈ തിരിച്ചടയില്‍ നിന്ന് കരകയറാന്‍ പിന്നീട് മുംബൈക്ക് സാധിച്ചില്ല.