ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്- ഡല്‍ഹി ഡൈനാമോസ് മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. നോര്‍ത്ത് ഈസ്റ്റിന്റെ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ മാര്‍കോസ് ടെബാറാണ് ഡല്‍ഹിയുടെ ഗോള്‍ നേടിയത്.

ഗോഹട്ടി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്- ഡല്‍ഹി ഡൈനാമോസ് മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. നോര്‍ത്ത് ഈസ്റ്റിന്റെ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ മാര്‍കോസ് ടെബാറാണ് ഡല്‍ഹിയുടെ ഗോള്‍ നേടിയത്. നോര്‍ത്ത് ഈസ്റ്റിന് വേണ്ടി ബാര്‍ത്തോളോമ്യൂ ഒഗ്‌ബെഷെ ഗോള്‍ മടക്കി. 

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 67ാം മിറ്റില്‍ ആതിഥേയരെ ഞെട്ടിച്ച് ഡല്‍ഹി മുന്നിലെത്തി. എന്നാല്‍ മൂന്ന് മിനിറ്റ് മാത്രമായിരുന്നു ഡല്‍ഹിയുടെ ഗോളാഘോഷത്തിന്റെ ആയുസ്. 70 മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് നോര്‍ത്ത് ഈസ്റ്റ് സമനില നേടി. 

15 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ നോര്‍ത്ത് ഈസ്റ്റ് 24 പോയിന്റുമായി നാലാം സ്ഥനത്താണ്. ഡല്‍ഹിക്ക് 15 മത്സരങ്ങളില്‍ 12 പോയിന്റാണുള്ളത്. എട്ടാം സ്ഥാനത്താണ് അവര്‍.