കഴിഞ്ഞ അണ്ടര്‍ 20 ലോകകപ്പ് നടന്നത് ഏഷ്യയിലായിരുന്നുവെന്നതും ലോകകപ്പ് നടക്കുന്നത് ജൂണിലാണ് എന്നതും പോളണ്ടിന് അനുകൂലമായി.

ബൊഗോട്ട: അണ്ടര്‍ 17 ലോകകപ്പിന് പിന്നാലെ അണ്ടര്‍ 20 ലോകപ്പിനും വേദിയാകാമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ പൊലിഞ്ഞു. അവസാന റൗണ്ടുവരെ ശക്തമായ മത്സരവുമായി ഇന്ത്യ രംഗത്തുണ്ടായിരുന്നെങ്കിലും പോളണ്ടിനാണ് നറുക്ക് വീണത്. അടുത്ത അണ്ടര്‍ 17 ലോകകപ്പിന് പെറുവും വേദിയാവും. കൊളംബിയയിലെ ബൊഗോട്ടയില്‍ നടന്ന ഫിഫ കൗണ്‍സില്‍ യോഗമാണ് തീരുമാനമെടുത്തത്.

കഴിഞ്ഞ അണ്ടര്‍ 20 ലോകകപ്പ് നടന്നത് ഏഷ്യയിലായിരുന്നുവെന്നതും ലോകകപ്പ് നടക്കുന്നത് ജൂണിലാണ് എന്നതും പോളണ്ടിന് അനുകൂലമായി. പോളണ്ടും ഇന്ത്യയും മാത്രമായിരുന്നു ലോകകപ്പിന് വേദിയാകാന്‍ അപേക്ഷ നല്‍കിയിരുന്നത്.

2026ലെ ലോകകപ്പിന് വേദിയാവുന്ന രാജ്യത്തെ ജൂണ്‍ 13ന് മോസ്കോയില്‍ ചേരുന്ന ഫിഫ കോണ്‍ഗ്രസില്‍ വോട്ടിനിട്ട് തീരുമാനിക്കും. ഇതിനായി ബിഡ്ഡിംഗ് ക്ഷണിക്കാനും യോഗത്തില്‍ തീരുമാനമായി.