ജപ്പാന്റെ കീ നിഷികോറിയെ തോല്‍പ്പിച്ചാണ് ദ്യോക്കോവിച്ച് സെമി ഫൈനലിന് യോഗ്യത നേടിയത്.

ലണ്ടന്‍: മുന്‍ ചാംപ്യന്‍ നോവാക് ദ്യോകോവിച്ച് വിംബിള്‍ഡണ്‍ സെമി ഫൈനലില്‍. ജപ്പാന്റെ കീ നിഷികോറിയെ തോല്‍പ്പിച്ചാണ് ദ്യോകോവിച്ച് സെമി ഫൈനലിന് യോഗ്യത നേടിയത്. സ്‌കോര്‍ 6-3 3-6 6-2 6-2.

2015ല്‍ വിംബിള്‍ഡണ്‍ ജേതാവായ ശേഷം ടൂര്‍ണമെന്റിന്റെ സെമിയിലെത്താന്‍ മുന്‍ ഒന്നാം നമ്പര്‍ താരത്തിന് സാധിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം തോമസ് ബെര്‍ഡിച്ചിനോട് പരാജയപ്പെട്ട് ക്വാര്‍ട്ടറില്‍ പുറാത്തായി. 2016ല്‍ അമേരിക്കന്‍ താരം സാം ക്വറിയോട് പരാജയപ്പെടുകയായിരുന്നു.

ഇത്തവണ ഫ്രഞ്ച് ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചിരുന്നു ദ്യോക്കോവിച്ച്. ക്വാര്‍ട്ടറില്‍ ഇറ്റലിയുടെ മാര്‍കോ ചെച്ചിനാറ്റോയോട് പരാജയപ്പെട്ടു. മൂന്ന് തവണ വിംബിള്‍ണ്‍ ജേതാവാണ് ദ്യോക്കോ. 2015ന് പുറമേ 2011ലും 2014ലും ദ്യോക്കോ കിരീടം നേടിയിരുന്നു.