ലണ്ടന്‍: യൂറോപ്പ ലീഗ് മത്സരത്തില്‍ സെര്‍ബിയന്‍ ക്ലബ്ബ് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെതിരേ ആഴ്സണലിന്റെ ഫ്രഞ്ച് താരം ഒലിവര്‍ ജിറൗഡിന്റെ അത്ഭുത ഗോള്‍. മത്സരത്തിന്റെ 85ാം മിനുട്ടില്‍ മനോഹരമായ പാസിംഗ് ഗെയിമിനൊടുവിലാണ് ജിറൗഡ് അത്ഭുത ഫിനിഷിംഗ് നടത്തിയത്.

റെഡ് സ്റ്റാറിന്റെ പെനല്‍റ്റി ബോക്സിലേക്ക് ജാക്ക് വില്‍ഷെയറും തിയോ വാല്‍ക്കോട്ടും ചേര്‍ന്ന് പാസ് ചെയ്തുകൊണ്ടുവന്ന പന്ത് ജിറൗഡ് ഓവര്‍ ഹെഡ് വോളിയിലൂടെ പോസ്റ്റിന്റെ മൂലയിലേക്കെത്തിക്കുകയായിരുന്നു. മത്സരം ആഴ്സണല്‍ 1-0ന് ജയിച്ചു. യൂറോപ്പ ലീഗ് ഗ്രൂപ്പ് എച്ചിലെ മൂന്ന് മത്സരങ്ങളില്‍ മൂന്നിലും ജയിച്ച ആഴ്‌സണലാണ് ഒന്നാമത്.

കഴിഞ്ഞ ജനുവരിയില്‍ ക്രിസ്റ്റല്‍ പാലസിനെതിരേ അത്ഭുത ഗോളടിച്ചും ജിറൗഡ് വാര്‍ത്ത സൃഷ്ടിച്ചിരുന്നു. ക്രിസ്റ്റല്‍ പാലസനെതിരേ സ്‌കോര്‍പിയന്‍ കിക്കിലൂടെ ഗോള്‍ നേടിയാണ് ജിറൗഡ് ആരാധകരെ അമ്പരിപ്പിച്ചത്.