ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ ഇന്ത്യയുടെ ഒളിമ്പിക്സ് ടീമിന്റെ ഗുഡ്‍വില്‍ അംബാസഡറായി നിയമിച്ചതിനെതിരെ ഒളിമ്പിക്സ് മെഡൽ ജേതാവും ഗുസ്തി താരവുമായ യോഗേശ്വർ ദത്ത്. സിനിമകളുടെ പ്രചാരണത്തിനു പറ്റിയ ഇടമല്ല ഒളിമ്പിക്സ്. സല്‍മാന്‍ ഖാന്‍ കായികരംഗത്തിനു വേണ്ടി എന്താണ് ചെയ്‍തിട്ടുള്ളതെന്നും യോഗേശ്വര്‍‌ ചോദിച്ചു. പി ടി ഉഷ, മിൽഖ സിങ് തുടങ്ങിയ കായികതാരങ്ങൾ രാജ്യത്തിനുവേണ്ടി കഠിനമായി പരിശ്രമിച്ചവരാണെന്നും യോഗ്വേശര്‍ ദത്ത് പറഞ്ഞു. ട്വിറ്ററിലൂടെയാണ് യോഗ്വേശര്‍ ദത്തിന്റെ വിമര്‍ശനം.

സിനിമകളുടെ പ്രചാരണത്തിനു വേണ്ടിയുള്ളതല്ല ഒളിമ്പിക്സ്. ഗുഡ്‍വില്‍ അംബാസഡര്‍ക്ക് അവിടെ ഒന്നും ചെയ്യാനില്ല. എന്തിനാണ് ജനങ്ങളെ വിഡ്ഢികളാക്കുന്നത് - യോഗ്വേശര്‍ ചോദിക്കുന്നു.

 2012 ലെ ലണ്ടൻ ഒളിംപിക്സിൽ യോഗേശ്വർ വെങ്കല മെഡൽ നേടിയിരുന്നു.